മനസ്സിനെ തപിപ്പിക്കുന്ന ഒരു പാടു ഓര്‍മകളുമായിട്ടാണ് ഞാന്‍ സ്കൂളില്‍ ചെന്നത് .
ഞാന്‍ പഠിച്ചിരുന്ന സ്കൂള്‍ ഒരുപാടു മാറിപ്പോയിരിക്കുന്നു.
സ്കൂളിനു ചുറ്റും പൊലിഞ്ഞുപോയ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും ചുടു നെടുവീര്പുകള്‍.
വിധിയെന്ന പാഴ്മരത്തില്‍ പഴിചാരികൊന്ടു ; വേണ്ട അതൊന്നും ഇനി ഒര്കണ്ട!
എന്റെ കുട്ടീ നീ എവിടെയാണ് ........?
എന്റെ പഴയലോകം. അതെ ! സ്വപ്നങ്ങളും പ്രതീക്ഷകളും സങ്കല്പങ്ങളും ഇല്ലാതെ .........
ആരോടും പരിഭവവും പരാതിയും ഇല്ലാതെ ....
അങ്ങിനെ ജീവിതത്തിന്‍റെ നല്ല വശങ്ങളിലൂടെ മാത്രം സന്ജ്ജരിച്ചിരുന്നഎന്റെ കുട്ടീ ,
ഞാന്‍ ഇന്നും നിന്നെ കാണുന്നു -എന്റെ മനസ്സിന്റെ അടിത്തട്ടില്‍ പഴയതിലും ഭംഗിയോടെ ..
ജീവിതത്തിന്‍റെ പ്രതീക്ഷകളെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും വാ തോരാതെ സംസാരിച്ചിരുന്ന ഞാന്‍
ഇപ്പോള്‍ ജീവിത പ്രയാണത്തിനിടയില്‍ എത്തിനില്കുന്നത് എവിടെയാണ് ?
കാലം എനിക്കുതന്ന പ്രരബ്തങ്ങള്‍ മറക്കാന്‍ മനപ്പൂര്‍വമായ ഒരു വേഷം കെട്ട് !
എന്റെ കുട്ടീ നീ പറയാറില്ലേ ചിരിക്കുന്ന ഓരോ മുഖത്തിനു പിന്നിലും ദുഖത്തിന്റെ മറ്റൊരു മുഖം
ഉണ്ടെന്നു, ശരിയാണ് അതാണ് ഞാനും .
സ്കൂളില്‍ വെച്ചു ഞാന്‍ നിന്നോട് പറഞ്ഞിരുന്നില്ലേ , സ്നേഹത്തെകുറിച്ചു ,വിവാഹത്തെക്കുറിച്ച്
പഠിപ്പിച്ചു എന്നെ വലിയ ആളാക്കണം എന്ന വീട്ടുകാരുടെ മോഹത്തെ കുറിച്ചു
പക്ഷെ വാശിയായിരുന്നു എല്ലാറ്റിനും . ആ വാശിയുടെ അനര്‍ത്ഥം ഇന്നു ഞാന്‍ അറിയുന്നു .
എന്റെ കുട്ടീ മനസ്സിലിപ്പോള്‍ നിസംഗതയാണ് . നിത്യ ശൂന്യതയാണ് ;. ഞാന്‍
കരയാറുമില്ല ചിരിക്കാറുമില്ല .
നിനക്കറിയില്ലേ ജീവിതത്തില്‍ ന്മിന്നു ഒളിച്ചോടുന്നവരെ പറ്റി, വിഷാത ഭാവം പേരുന്നവരെ എനിക്ക് പുച്ചമയിരുന്നു . ചങ്ങംപുഴയുടെ വരികള്‍ ഓര്‍മയില്ലേ ?
"ജീവിത മെനിക്കു എകാത്തതെല്ലാംജീവിതത്തോടു ഞാന്‍ ചോതിച്ചു വാങ്ങും"
യാഥാര്‍ത്ഥ്യത്തിനു നേരെ മുഖം തിരിച്ചു നില്കുകയയിരിന്നു ഞാന്‍ .
എന്റെ ദുഖങ്ങള്‍ ഞാന്‍ ആരെയും അറിയിക്കാറില്ല . എന്റെ സന്തോഷങ്ങളില്‍ എല്ലാവര് പങ്കുചേരും
പക്ഷെ എന്റെ സന്തോഷങ്ങള്‍ തെറ്റുകളാണ് . ഒരു പക്ഷെ നീ പോലും വെറുക്കുന്ന തെറ്റുകള്‍
എന്റെ ദുഖങ്ങള്‍ എന്റെ മാത്രം ദുഖങ്ങള്‍ ആകണം എന്ന് ചിന്തിക്കുന്ന ഒരാളാണ് ഞാന്‍
മറ്റുള്ളവരെ എന്തിന് വിഷമിപ്പിക്കണം .
ഇന്നു ഞാന്‍ ഒന്നിനെയും കുറിച്ചു ചിന്തിക്കാറില്ല . ചിന്തിക്കുന്നത് ജീവിതത്തിന്‍റെ സ്വരവും താളവും
നഷ്ടമായവരെ കുറിച്ചു,,, വേദനിച്ചു വേദനിച്ചു നിശബ്തരകുന്നവരെ കുറിച്ചു .
എന്നാല്‍ അവരില്‍ ഒരാളാണ് ഞാനും എന്നതാണ് സത്യം. ഒന്നിനെ കുറിച്ചും ചിന്ത്ക്കാനാകാത്തവിതം മരവിപ്പാണ് മനസ്സുനിറയെ .
നിന്നോട് യാത്ര പറയുമ്പോള്‍ വീണ്ടും കാണുമെന്നോ കനനമെന്നോ കരുതിയില്ല .
പകരം ഓരോ പുതിയ അറിവും വെതനയാനെന്ന സത്യം മനസ്സുരക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു
വയ്യ ... വയ്യ വേദനിച്ചു വേദനിച്ചു ........... നിശ്ബദനാകാന്‍
No comments:
Post a Comment