രാത്രികളിലും പകലിന്റെ ഇരുളിലും അവര്‍ സമൂഹത്തിലെ മന്യരടക്കമുള്ള പലര്‍ക്കും
പ്രിയപ്പെട്ടവരാണ് . പക്ഷെ പകലിന്റെ പ്രകാശത്തില്‍ സമൂഹം അവരെ
കാണുമ്പോഴെല്ലാം കാര്കിച്ചുതുപ്പി. എന്നിട്ടും യാഥാര്‍ത്ഥ്യങ്ങളുടെ പൊള്ളുന്ന തീ ചൂളകളില്‍
വെന്തെരിയുംപോഴും ഒരു നിയോഖം എന്നപോലെ രതിയുടെ സമസ്ത ഭാവങ്ങളും അവര്‍
ആവശ്യക്കാര്‍ക്ക് പകര്ന്നുകൊടുക്കും.ചോധ്യങ്ങല്‍ക്കെല്ലാം ഒരുത്തരമേ അവര്‍ക്ക് ഉള്ളു എല്ലാം ജീവിക്കാന്‍ വേണ്ടി
പ്രമാണിമാരുടെ അരമനയില്‍ ഉടുതുണി ഉരിഞ്ഞാടി നോട്ടുകെട്ടുകള്‍ ഹാന്‍ബാഗില്‍
തിരുകി സാമൂഹ്യ പ്രവര്‍ത്തകയെപോലെ മാരുതി സെന്നിലും ടോയോടകളിലും കാമകെളിക്കിടയില്‍
മാഞ്ഞുപോയ ചുണ്ടിലെ ലിപ്സ്ടിക്ക് നിറം മാറ്റി തേച്ചു പോകുന്നവളും സ്വന്തം ബാഗ്ലാവിലേക്ക് പണചാക്കുകളായ
മന്യന്മേറെ മൊബൈല്‍ ഫോണില്‍ വിളിച്ചുവരുത്തി തന്റെ തുളുമ്പിനില്‍ക്കുന്ന ശരീര ഭാഗങ്ങളെ കൊണ്ടു
കാമരസം പകര്‍ന്നു നല്കീ പാരിതോഷികങ്ങള്‍ സ്വീകരിച്ചു കാറ്റിന്റെ താളത്തില്‍ കൈ വീശി
യാത്രയക്കുന്നവര്‍ക്കും സമൂഹം നല്‍കുന്നത് വിദേശ ഭാഷയില്‍ ഒരു പേര് കാള്‍ ഗേള്‍സ് .......
എന്നാല്‍ പൊന്തക്കാടിന്റെ മറവിലും പഞ്ചായത്ത് കക്കൂസുകള്‍ക്ക് പുറകിലും ഇരുളിന്റെ മറവിലും
പ്രക്ര്തിയെ പട്ടുമെത്തയാക്കി കാമാവേശം പൂണ്ട മൂന്നാംക്ലാസ് പകല്‍മന്യരുടെ
നൈമിഷിക വികാരത്തിനു അറുതി വരുത്തിക്കൊണ്ട് കാല്പണം മേടിക്കുന്നവര്‍ക്ക്
പച്ചമലയാളത്തില്‍ മറ്റൊരു പേര് വേശ്യ
ഈ രണ്ടു പേരുകളും സമൂഹം നല്‍കുന്നതാണ് .
ഇവര്‍ രണ്ടുകൂട്ടരും ശാസ്രീയമായി ഒരു നാമവിശേഷനത്തിനു അര്‍ഹതപെട്ടവരാണ്
എന്നാല്‍ സമൂഹം സിനിമാ തിയ്യേറ്റര്‍ പോലെ A-class, B-class, C-class എന്ന തരംതിരിവ് ഇവര്ക്കിടയിലും
നടപ്പാക്കുന്നു.മാന്യതയുടെ പരിവേഷം ചാര്‍ത്തി ലൈംഗീക ബന്തം ഒരു തൊഴിലാക്കി
ഒരുക്കൂട്ടം അച്ചാമവര്‍ഗീസുമാര്‍ പല പകല്‍മന്യരുടെയും പിന്‍ബലത്തില്‍
രാഷ്ട്രീയത്തിലും സിനിമയിലും മറ്റു ഉന്നതങ്ങളിലും വിഹരിക്കുമ്പോള്‍ ,
വേശ്യാവര്‍ത്തി എന്നശാപവും പേറി നിയമത്തിന്റെയും സമൂഹത്തിന്റെയും
വിക്രതമാക്കപെട്ട സദാജാരബോധത്തിന്റെയും കാപട്ട്യങ്ങള്‍ക്ക് ബലിയാടായിതീരുന്നു. പിന്നിട്ട ഇന്നലകളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍അവരുടെ കണ്ണുകളില്‍ കാണുന്നത് ഇന്ന് തുടിക്കുന്ന
നൊന്ബരങ്ങളുടെ കനല്‍ കട്ടകളാണ്
ഈ നാട് നന്നാവില്ല..................................................................
No comments:
Post a Comment