കോടതി ഡിവോഴ്സ് അനുവദിച്ചതിന്റെ അന്ന് വൈകുന്നേരമായിരുന്നു...അയാൾ മുറിയുടെ വാതിൽ ചാരി കണ്ണുകളടച്ചു കിടന്നു...
"സന്തോഷമായില്ലേ....
ചോദ്യം വക്കീലിന്റേതായിരുന്നു... ആയെന്ന് പറഞ്ഞ് കോടതി വരാന്തയിലൂടെ നടന്നു.....
ഒരു മഴ പെയ്തു തോർന്ന വൈകുന്നേരം അവളുടെ കൈകൾ പിടിച്ച് കടൽ തീരത്തു കൂടെ നടക്കുമ്പോൾ ...
"പകൽ അവസാനിച്ചു... നിന്നെ എങ്ങനെയാണു പിരിയുക എന്ന് അവളോട് ചോദിച്ചു....
കയ്യ് പിടിച്ച് ഒരു ഉമ്മ വെച്ചാണു അന്ന് അവൾ യാത്ര അയച്ചത്.....
പിന്നെ അവൾക്ക് വേണ്ടി കാത്ത് നിന്ന പകലുകൾ.....
വിവാഹത്തിന്റെ ആദ്യ നാളുകൾ...
അവളുടെ നെഞ്ചിൽ മുഖം ചേർത്ത് വെച്ച് തമാശകൾ പറഞ്ഞ് പൊട്ടിചിരിച്ച രാത്രികൾ.....
കുഞ്ഞ് കുഞ്ഞ് വഴക്കുകൾ പിന്നെ എന്നോ വലിയ വഴക്കുകളായത്.....
കുഞ്ഞു കുഞ്ഞു വാശികൾ ജയിക്കാൻ വാക്കുകൾ കൊണ്ട് കുത്തി നോവിച്ചത്.....
എല്ലാം... എല്ലാം........
കടൽതീരത്ത് ഒന്നിച്ച് നിന്നെടുത്ത പടത്തിൽ ഇപ്പോഴും അസ്തമയ സൂര്യന്റെ ചുവപ്പ്....
കോടതി മുറിക്കുള്ളിലെ വാദപ്രതിവാദങ്ങൾ അവസാനിക്കുമ്പോ....
നേടുന്ന ജയം ഹൃദയത്തിൽ ഉറച്ച മുഖത്തേക്കാൾ വലുതല്ല എന്ന് മനസിലാകുന്ന നിമിഷം... അത് വേസനയുടേതാണു.......
വിവാഹ ആൽബത്തിലെ ആദ്യ താളിൽ അവൾ ചിരിക്കുന്നു......
അമർത്തി ചുംബിച്ച് അയാൾ കരഞ്ഞു തുടങ്ങി.......
No comments:
Post a Comment