Tuesday, July 16, 2013

പ്രണയം..

കാത്തിരിക്കാന് എന്നെ പഠിപ്പിച്ച
എന്റെ പ്രണയം..
എന്നെ കരയാന് പഠിപ്പിച്ച എന്റെ പ്രണയം ..
മിഴികളില് നിറഞ്ഞൊരെന് കണ്ണനീര് തുടക്കാന്
പഠിപ്പിച്ച
എന്റെ പ്രണയം .
ഞാന് എന്നും നെഞ്ചോടു ചേര്ത്ത് വച്ച്
ഓമനിച്ച
എന്റെ പ്രണയം..
മനസ്സിലെ സ്വപ്നങ്ങള്ക്ക് നിറം ചാര്ത്തിയ
എന്റെ
പ്രണയം..
എന്നെ നിറങ്ങളുടെ ലോകത്തേക്ക്
മെല്ലെ കൈ പിടിച്ചു നടത്തിയ പ്രണയം..
കൈ എത്തുന്ന അടുത്ത് ഉണ്ടായിട്ടും
എപ്പോ വേണമെങ്കിലും നഷ്ട്ടമായേക്കാവ
ുന്ന എന്റെ പ്രണയം..
എന്നും നോവായി ഉള്ളിലുള്ള പ്രണയം ..
ചങ്കിലെന്നും കത്തുന്ന കനലായ്
എന്റെ പ്രണയം ......
പെണ്ണെ നീയായിരുന്നു എന്റെ പ്രണയം...
നിന്നോടായിരുന്നു എന്റ പ്രണയം....
നിന്നില് തീരുന്നു എന്റെ പ്രണയം......

No comments:

Post a Comment